വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വർധനയുണ്ടായെന്ന് റിപ്പോർട്ട്. 2022-2023-ലെ കണക്കുകൾ പ്രകാരം ഉണ്ടായിരുന്ന കത്തോലിക്ക വിശ്വാസികളുടെ എണ്ണം 139 കോടിയിൽനിന്ന് 140 കോടിയായി ഉയര്‍ന്നതായാണ് കണ്ടെത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ, സ്ഥിതിവിവരക്കണക്കുകൾക്കായുള്ള ഓഫീസാണ് കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്ക സഭാവിശ്വാസികളുടെ എണ്ണത്തിൽ 1.15% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-ലെ ശതമാനക്കണക്കുകൾ പ്രകാരം ആഗോള കത്തോലിക്ക വിശ്വാസികളിലെ 20 ശതമാനം വസിക്കുന്ന ആഫ്രിക്കയിൽ കത്തോലിക്കരുടെ എണ്ണം 27.2 കോടിയിൽനിന്ന് 28.1 കോടിയായി ഉയര്‍ന്നു. ആഫ്രിക്ക ഭൂഖണ്ഡത്തിൽ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് രാജ്യത്താണ് ഏറ്റവും കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഏതാണ്ട് അഞ്ചരക്കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. മൂന്നരക്കോടി കത്തോലിക്ക വിശ്വാസികളുമായി നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.2023-ൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്ക സഭയിൽ 0.6%വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ആഗോള കത്തോലിക്കാ സഭയിലെ 11% കത്തോലിക്കരാണ് ഏഷ്യയിലുള്ളത്. 9 കോടിയിലധികം കത്തോലിക്ക വിശ്വാസികളുള്ള ഫിലിപ്പീന്‍സും രണ്ടുകോടിയിലധികം (2.3) കത്തോലിക്ക വിശ്വാസികളുള്ള ഇന്ത്യയുമാണ് ഏഷ്യയിൽ ഏറ്റവും അധികം കത്തോലിക്ക വിശ്വാസികളുള്ള രാജ്യങ്ങൾ. ഇതേ കാലയളവിൽ 47.8% കത്തോലിക്കരും വസിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ ഒരു ശതമാനത്തിൽ താഴെ വർദ്ധനവാണ് (0.9%) ഉണ്ടായിട്ടുള്ളത്. ബ്രസീലിൽ മാത്രം 18 കോടി കത്തോലിക്ക വിശ്വാസികളാണുള്ളത്. അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള 47.8% കത്തോലിക്കരിൽ 27.4 % പേരും തെക്കേ അമേരിക്കയിലും, 13% മദ്ധ്യഅമേരിക്കയിലും 6.6% വടക്കേ അമേരിക്കയിലുമാണുള്ളത്.20.4% കത്തോലിക്കരും വസിക്കുന്ന യൂറോപ്പിൽ 2022-2023 കാലയളവിൽ 0.2% വളർച്ചയാണ് വിശ്വാസികളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്.
ഇറ്റലി, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത്. ഓഷ്യാനയില്‍ മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കരുടെ എണ്ണത്തിൽ 1.9% വളർച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് 5430 മെത്രാന്മാരും, 406996 വൈദികരുമുണ്ടായിരുന്നു. 2023-ൽ കത്തോലിക്ക സന്ന്യാസിനികളുടെ എണ്ണം 589423 ആയിരുന്നുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയിലെ വിശ്വാസികളുടെ എണ്ണത്തിലെ വർധനവ് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ മറ്റ് കൃസ്ത്യൻ സഭകളിലും വൻ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ തീവ്രവാദ രാഷ്ട്രീയം തകരുന്നതിനൊപ്പം ഇസ്ലാമിൽ നിന്ന് ക്രൈസ്തവ സഭകളിലേക്ക് ഒഴുക്ക് ആരംഭിച്ചതായാണ് റിപ്പോർട്ടുള്ളത്. ശരിഅത്ത് നിയമങ്ങളുടെ ഭീകരത, സ്ത്രീ സ്വാതന്ത്ര്യത്തെ ഇസ്ലാമിക രാഷ്ട്രങ്ങൾ മത നിയമമുപയോഗിച്ച് അടിച്ചമർത്തുന്നത്, ജനാധിപത്യ ധ്വംസനം, ഇസ്ലാമിക വേദഗ്രന്ഥങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയ തെറ്റുകൾ എന്നിവയെല്ലാം ഇസ്ലാം മതം വിടാൻ ഏഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നതായും പഠന റിപ്പോർട്ടുണ്ട്.ഇറാനിലാണ് വൻ അട്ടിമറിക്ക് തുടക്കമുണ്ടായിട്ടുള്ളത്. ഇറാനിലെ 50 ശതമാനത്തിൽ അധികം മസ്ജിദുകളും മദ്രസകളും അടച്ചു പൂട്ടിക്കഴിഞ്ഞതായും ബഹു ഭൂരിപക്ഷം പേരും മതം ഉപേക്ഷിച്ചു കഴിഞ്ഞതായും ഇറാൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇറാൻ ഗവൺമെൻ്റിലെ ക്ലറിക്കൽ വിഭാഗം തലവൻ മൊഹമ്മദ് അബോൽ ഖാസിം ഡൗലബിയുടെ ഒരു പ്രഭാഷണത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരുന്നു.
ഇസ്ലാം ഉപേക്ഷിച്ചവിരിൽ ഒരു വിഭാഗം നിരീശ്വരവാദത്തിലേക്കും മറ്റൊരു വിഭാഗം പഴയ പാഴ്സി മതത്തിലേക്കും രഹസ്യമായി മാറിക്കഴിഞ്ഞതായും കത്തോലിക്കല്ലാത്ത മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ഇസ്ലാമിക സർക്കാർ എത് നിമിഷവും നിലംപൊത്തുമെന്നും അങ്ങനെ സംഭവിക്കുന്നതിന് തൊട്ടുപിന്നാലെ വിശ്വാസ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നുമാണ് വിവരം. ഇതിൻ്റെ തുടർച്ചയായി ലബനനും സിറിയയും പിന്നാലെ തുർക്കിയും പരിവർത്തന പാതയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Report shows huge growth for the Catholic Church and other Christian churches.